Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Athletes

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ തി​ള​ങ്ങി​യ താ​ര​ങ്ങ​ൾ​ക്ക് ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം

ന്യൂ​ഡ​ൽ​ഹി: കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ഇ​ന്ത്യ​ൻ ഭാ​രോ​ദ്വ​ഹ​ന താ​ര​ങ്ങ​ളാ​യ മീ​രാ​ബാ​യ് ചാ​നു​വി​നും ല​വ്പ്രീ​ത് സി​ങ്ങി​നും ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ത്തി​യ താ​ര​ങ്ങ​ളെ വ​ര​വേ​ൽ​ക്കാ​ൻ നൂ​റു​ക​ണ​ക്കി​ന് ആ​രാ​ധ​ക​രാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്.

വ​നി​ത​ക​ളു​ടെ 49 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ മീ​രാ​ബാ​യ് ചാ​നു കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ലെ ത​ന്‍റെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം സ്വ​ർ​ണ​മെ​ഡ​ലാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ആ​രാ​ധ​ക​രു​ടെ ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി അ​റി​യി​ച്ച മീ​രാ​ബാ​യ് ഭാ​വി​യി​ലും രാ​ജ്യ​ത്തി​നാ​യി മി​ക​ച്ച പ്ര​ക​ട​നം തു​ട​രു​മെ​ന്ന് പ​റ​ഞ്ഞു.

പു​രു​ഷ​ന്മാ​രു​ടെ 110 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ വെ​ള്ളി​മെ​ഡ​ൽ നേ​ടി​യ ല​വ്പ്രീ​ത് സിം​ഗ് ത​ന്‍റെ അ​ടു​ത്ത ല​ക്ഷ്യം ജ​പ്പാ​നി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി. അ​തി​നാ​യി കൂ​ടു​ത​ൽ ക​ഠി​നാ​ധ്വാ​ന​ത്തോ​ടെ പ​രി​ശീ​ല​നം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

13 സ്വ​ർ​ണം, 17 വെ​ള്ളി, ഒ​മ്പ​തു വെ​ങ്ക​ലം ഉ​ൾ​പ്പെ​ടെ ആ​കെ 39 മെ​ഡ​ലു​ക​ളു​മാ​യി ഇ​ന്ത്യ മെ​ഡ​ൽ പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. ഭാ​രോ​ദ്വ​ഹ​ന താ​ര​ങ്ങ​ളു​ടെ മി​ക​ച്ച പ്ര​ക​ട​നം ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ നേ​ട്ട​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

Latest News

Corehub Up